പുതിയ സി ബി ഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ മെയ് 24 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡിജിപി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പടെ സി ബി ഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറി.