നെടുമ്പാശ്ശേരി വിമാനത്താവളത്തിനടുത്ത് ഒരു പുതിയ പക്ഷി സങ്കേതം രൂപം കൊണ്ടിരിക്കുകയാണ്. അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട ദേശാടനപ്പക്ഷികളടക്കം കൂടുവെച്ചിരിക്കുന്ന ഇവിടെയിപ്പോള്‍ പക്ഷിനിരീക്ഷകരുടെയും വന്യ ജീവി ഫോട്ടോഗ്രാഫര്‍മാരുടെയും തിരക്കാണ്.