പി.വി. അന്‍വര്‍ വ്യവസായിയെ പറ്റിച്ച് പണം തട്ടിയെന്ന് പരാതി

പ്രവാസി വ്യവസായിയെ പറ്റിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ അന്‍പത് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ തെളിവെടുപ്പിന് പൊലീസ് കര്‍ണ്ണാടകയിലേക്ക്. കെ.ഇ.സ്റ്റോണ്‍ എന്ന പേരില്‍ എം.എല്‍.എ പരിചയപ്പെടുത്തിയ മംഗലാപുരത്തെ ക്രഷറിലെത്തിയാവും മഞ്ചേരി പൊലീസ് തെളിവെടുക്കുക. മംഗലാപുരത്ത് ക്രഷറില്‍ ഷെയര്‍വാഗ്ദാനം ചെയ്ത് പി.വി.അന്‍വര്‍ പ്രവാസി വ്യവസായെ പറ്റിച്ചു എന്നാണ് കേസ്. മംഗലാപുരം ബല്‍ത്തങ്ങാടിയിലേക്കാണ് മഞ്ചേരി പൊലീസ് അന്വേഷണത്തിനായി പോവുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.