തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ഭിന്നശേഷിക്കാരനുനേരെ പെട്രോള്‍ ബോംബെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ അരുവിയോട് സ്വദേശി വര്‍ഗ്ഗീസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍വാസി സെബാസ്റ്റ്യനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

സെബാസ്റ്റ്യന്റെ വീടിന്റെ എതിര്‍വശത്താണ് വര്‍ഗ്ഗീസിന്റെ ശവപ്പെട്ടി കട. ഇത് പൊളിച്ചുമാറ്റണമെന്ന് കാണിച്ച് സെബാസ്റ്റ്യന്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഈ പരാതി തള്ളിയതിന് പിന്നാലെയാണ് സെബാസ്റ്റ്യന്‍ വര്‍ഗ്ഗീസിനെ ഉപദ്രവിച്ചത്.