ഇടുക്കി മൈലാടുംപാറയില്‍ പശുവിന് നേരെ ക്രൂരമര്‍ദനം. പറമ്പില്‍ അതിക്രമിച്ചു കയറിയതിനു പശുവിന്റെ നട്ടെല്ല് തല്ലിത്തകര്‍ത്തതായാണ് പരാതി. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.

മൈലാടുംപാറ സ്വദേശി ബിനോയുടെ ഉടമസ്ഥതയിലുള്ള പശു കെട്ടഴിഞ്ഞ് പറമ്പിലെത്തിയതില്‍ പ്രകോപിതനായ അയല്‍വാസി പശുവിന്റെ നട്ടെല്ല് അടിച്ച് തകര്‍ക്കുകയായിരുന്നു. മുതുകത്ത് വടികൊണ്ട് അടിച്ച് നട്ടെല്ല് പൊട്ടിയതിനാല്‍ നടക്കാനാവാത്ത അവസ്ഥയിലാണ് എട്ട് മാസം പ്രായമായ പശു.