ഒടുവില്‍  കാത്തിരുന്ന ആ നിമിഷം. ടോക്ക്യോയില്‍ ദേശീയ ഗാനം മുഴങ്ങി, 23 കാരനായ നീരജ് 130 കോടി ജനങ്ങളുടെ സ്വപ്‌നത്തില്‍ മുത്തമിട്ടു. ഇതാണ്, ഇതാണ് ആ ചരിത്ര നിമിഷം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍  87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്.