നെടുമങ്ങാട് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അരുൺ മകളോട് വിവാഹ അഭ്യർഥന നടത്തിയിരുന്നതായി അമ്മയുടെ പ്രതികരണം. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യമുണ്ടായിരുന്നു. മകളുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ചെന്നും അമ്മ പറഞ്ഞു.

സൂര്യ​ഗായത്രിയെ അരുൺ കുത്തുന്നതിനിടയിൽ തനിക്കും കുത്തേറ്റു. ആക്രമണം നടത്തിയ ശേഷം ഒളിച്ചിരുന്ന യുവാവിനെ തങ്ങളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പിടികൂടിയത്. അരുണിനെ മുമ്പ് പരിചയമൊന്നുമില്ലെന്നും അവർ പറഞ്ഞു.