സ്ത്രീവിരുദ്ധ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെതിരായ പരാമര്‍ശത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് രാഹുലിന് കമ്മീഷന്‍ നോട്ടീസ് അയച്ചു. റഫാല്‍ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പ്രധാനമന്ത്രി സ്ത്രീയെ ചുമതലപെടുത്തിയെന്നും ആണാണെങ്കില്‍ പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിവാദമായത്.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.