ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരി അറസ്റ്റില്‍. കഴിഞ്ഞ ഓഗസ്റ്റ് മാസം രജിസ്റ്റര്‍ ചെയ്ത കേസിലാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) ബിനീഷിനെ അറസ്റ്റ് ചെയ്തത്. 

ബിനീഷ് കഴിയുന്ന ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എത്തിയാണ് എന്‍സിബി അധികൃതര്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. 

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന കള്ളപ്പണക്കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.