എല്‍.ഡി.എഫ്. പ്രകടനപത്രിക തയ്യാറാക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥികളുടെ അഭിപ്രായങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പസുകളിലേക്ക് എത്തുന്ന പരിപാടിക്ക് കുസാറ്റില്‍ തുടക്കമായി. 

പ്രകടനപത്രികയോട് 100 ശതമാനം നീതി പുലര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് സമ്മേളനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. വോട്ട് നേടാനുള്ള മാര്‍ഗം മാത്രമായാണ് ചിലര്‍ പ്രകടനപത്രിക ഉപയോഗിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 

കുസാറ്റില്‍ 200 വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംസാരിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച വിദ്യാര്‍ഥികള്‍ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങള്‍ എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തും.