ഇരുമ്പു കവചം കൊണ്ട് വീര്‍പ്പു മുട്ടിയ മരത്തെ മോചിപ്പിച്ചു. ആഘോഷമായി മരം നട്ടുപോകുന്നവര്‍ ശ്രദ്ധിക്കേണ്ടതെന്തെന്നും ഈ കാഴ്ചകള്‍ ഓര്‍മ്മിപ്പിക്കുന്നു. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി പത്തു വര്‍ഷം മുമ്പ് വനം വകുപ്പ് തന്നെ വെച്ച മരങ്ങള്‍ക്കാണ് മോചനം കിട്ടിയത്. 

മരം വളര്‍ന്നിട്ടും ഇരുമ്പു കവചം മാറ്റിയിട്ടില്ലായിരുന്നു. മരത്തിന്റെ ഇരുമ്പു കവചം മരത്തിന്റെ വളര്‍ച്ചയെ തന്നെ ശ്വാസം മുട്ടിച്ചപ്പോള്‍ അതിനു മോചനം നല്‍കാനും ചിലര്‍ വന്നു.