ദേശീയ എല്‍.എല്‍.ബി പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടി വയനാട്ടിലെ ഒമ്പത് ആദിവാസി വിദ്യാര്‍ത്ഥികള്‍. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും പട്ടിക വര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടപ്പാക്കിയ നിയമഗോത്രം പദ്ധതിയുടെ പിന്തുണയിലാണ് ഇവരുടെ വിജയം. പദ്ധതിയുടെ ഭാ​ഗമായി 27 വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകി.