കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. കേണല്‍ അശുതോഷ് ശര്‍മയുടെ മൃതദേഹം രാജസ്ഥാനിലെ ജയ്പൂരില്‍ എത്തിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ട് അന്ത്യോപചാരം അര്‍പ്പിച്ചു. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരരുമായുള്ള ഏറ്റമുട്ടലില്‍ വീരമൃത്യു വരിച്ചത്. ഭീകരര്‍ ബന്ദികളാക്കിയ നാട്ടുകാരെ രക്ഷിക്കുന്നതിനിടെ ആണ് ആക്രമണം ഉണ്ടായത്.