പ്രായമോ മതമോ തടസ്സം തീര്‍ക്കാത്ത പരിശുദ്ധമായ ഒരു പ്രണയത്തിന്റെ കഥ പറയുകയാണ് നസീറും ഷീലയും എന്ന ഹ്രസ്വ ചിത്രത്തിലൂടെ സംവിധായകന്‍ നൗഷാദ് ഇബ്രാഹിം.
ചിത്രത്തിനു വേണ്ടി ഫിഡല്‍ ഈണമിട്ട് വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച വെള്ളാമ്പല്‍ പൂ എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ഇതിനകം സമൂഹമാധ്യമങ്ങളില്‍ ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. നൗഷാദ് ഇബ്രാഹിം തന്നെയാണ് ഈ പ്രണയ ഗാനത്തിനും പേന ചലിപ്പിച്ചത്.
കുത്തിത്തിരിപ്പ് എന്ന വെബ് സീരിസിന്റെ അഞ്ചാമത്തെ എപ്പിസോഡ് ആയിട്ടാണ് നസീറും ഷീലയും നമുക്ക് മുന്നിലെത്തുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ലഘുചിത്രം അറുപതിനോട് അടുത്ത് പ്രായമുള്ള രണ്ടു മനുഷ്യരുടെ പ്രണയവും വിരഹവും പറയുന്നു. നസീര്‍ ആയി മുഹമ്മദ് എരവട്ടൂരും ഷീലയായി ഇന്ദിരയും വേഷമിടുന്നു.
കൂടാതെ കുത്തിത്തിരിപ്പിലെ സ്ഥിരം നടീനടന്മാരും വിവിധ കഥാപാത്രങ്ങളായി വരുന്നുണ്ട്. ക്യാമറ: അബി കോട്ടൂര്‍, സംഗീതം: ഫിഡല്‍, എഡിറ്റിംഗ്: പ്രഹ്ലാദ് പുത്തഞ്ചേരി, കോസ്റ്റ്യൂം: ജയ നൗഷാദ്.
Content Highlights: Naseerum Sheelayum short movie