പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഇസ്രയേല്‍ ഒരുങ്ങുന്നു. ചരിത്രത്തിലാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്. ഇസ്രയേലിനോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ നയപരമായി സ്വീകരിക്കാന്‍ പോകുന്ന മാറ്റത്തിന്റെ പരസ്യപ്രഖ്യാപനമായി ഈ സന്ദര്‍ശനത്തെ കാണുന്നവരുണ്ട്. ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികവേളയാണ് മോദി സന്ദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലംതൊട്ട് തന്റെ ഇസ്രയേല്‍ ചായ്വ് പരസ്യമായി പ്രകടിപ്പിച്ച മോദി പലസ്തീന്‍ സന്ദര്‍ശിക്കുന്നില്ല. പ്രതിരോധ രംഗത്ത് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വയ്ക്കും.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented