മോദിയുടെ കവിതകളുടെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദി കവിയാണെന്ന് മലയാളകളില്‍ അധികം പേര്‍ക്ക് അറിയില്ലായിരിക്കാം. ഗുജറാത്തിയിലുള്ള മോദിയുടെ കവിതകളുടെ മലയാള വിവര്‍ത്തനം പുറത്തിറങ്ങി. മിഴിയിത് ധന്യം എന്നപേരിലാണ് പുസ്തകം. ധന്യം മുതല്‍ പതിനൊന്നാം ദിക്കുവരെ 67 കവിതകള്‍. പലകാലത്ത് നരേന്ദ്ര മോദി എഴുതിയ ഗുജറാത്തി കവിതകളുടെ ഹിന്ദി വിവര്‍ത്തനത്തിന്റെ മലയാള ഭാഷ്യമാണ് പുറത്തിറങ്ങിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി സത്യപാല്‍ സിങ് അടൂര്‍ ഗോപാലകൃഷ്ണന് നല്‍കി പ്രകാശനം ചെയ്തു. പ്രധാനമന്ത്രി കവിയാണെന്നത് പുതിയ അറിവാണെന്ന് അടൂര്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented