ആരോഗ്യകരമായ ജീവിതത്തിലേയ്ക്കുള്ള മാര്‍ഗമാണ് യോഗ- പ്രധാനമന്ത്രി

ലഖ്നൗ: ആരോഗ്യകരമായ ജീവിതത്തിലേയ്ക്കുള്ള മാര്‍ഗമാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദി. അന്താരാഷ്ട്ര യോഗ ദിനം ലഖ്നൗവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഒരു വ്യായാമമുറ എന്നതിനേക്കാള്‍ ആരോഗ്യകരമായ ജീവിതമാണ് യോഗയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. യോഗ എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നിരവധി യോഗ പഠന കേന്ദ്രങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. യോഗ അധ്യാപകര്‍ക്ക് വലിയ പ്രധാന്യം കൈവന്നിട്ടുള്ളതായും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ഭാഷയും സംസ്‌ക്കാരവും പാരമ്പര്യവും മനസിലാകാത്ത പല രാജ്യക്കാര്‍ക്കും ഇന്ത്യയുമായി ബന്ധം വരുന്നത് യോഗയിലൂടെയാണ്. മനസിനേയും ശരീരത്തേയും ആത്മാവിനേയും ബന്ധിപ്പിക്കുന്ന യോഗ ലോകത്തെ പരസ്പരം ബന്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented