കോഴിക്കോട് നാദാപുരത്ത് നാല്‍ക്കാലിയോട് ക്രൂരത. പോത്തിനെ ഓട്ടോറിക്ഷയില്‍ കെട്ടിവലിച്ചു. കശാപ്പ് ശാലയിലേക്ക് കൊണ്ട് പോകുന്ന പോത്തിനെയാണ് കെട്ടിവലിച്ചത്. രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഓട്ടോയിൽ കെട്ടിയിട്ടതിനേ തുടർന്ന് പോത്ത് മീറ്ററുകളോളം വാഹനത്തിന് പിറകേയോടി.

പോത്ത് താഴെ വീണപ്പോഴാണ് ഡ്രൈവർ വാഹനം നിർത്തിയത്. ദാരുണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. അറവുശാലയുടമകളായ പുളിക്കൂൽ ഉസ്മാൻ, തയ്യുള്ളതിൽ ബീരാൻ എന്നിവരെയാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. വാഹനവും കസ്റ്റഡിയിൽ എടുത്തു.