യു.ഡി.എഫ് വോട്ടുകള്‍ നിഷ്ക്രിയമാക്കാന്‍ കാസര്‍കോട് പണം വിതരണം ചെയ്തുവെന്ന് എന്‍.എ. നെല്ലിക്കുന്ന് മാതൃഭൂമി ന്യൂസിനോട്. പണം വിതരണം ചെയ്തത് ബി.ജെ.പിക്കാരാണെന്ന് പറയുന്നില്ല. മധൂര്‍ പഞ്ചായത്തിലെ 46 ാം ബൂത്തിലാണ് പണം വിതരണം ചെയ്തത്. മൂവായിരം മുതല്‍ ആറായിരം രൂപ വരെ ഓരോ വീട്ടിലും നല്‍കിയെന്നും എൻ.എ. നെല്ലിക്കുന്ന് കാസർകോട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.