പാലക്കാട്: പാലിയേക്കര ടോള്‍ ബൂത്ത് തകര്‍ത്ത് സ്പിരിറ്റ് കടത്തിയ സംഭത്തില്‍ അട്ടിമറി. കടത്തിയത് സ്പിരിറ്റല്ല, തവിട് പൊടിയും പാന്‍മസാലയുമായിരുന്നുവെന്ന് ചിറ്റൂര്‍ എക്‌സൈസ് സി.ഐ. ചാലക്കുടി പോലീസിനേയും എക്‌സൈസിനെയും കബളിപ്പിച്ച് കടന്ന വണ്ടി നാട്ടുകല്ലില്‍ വെച്ച് കണ്ടെത്തിയെങ്കിലും കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് എക്‌സൈസ് ഭാഷ്യം. 

എന്നാൽ കേസ് അട്ടിമറിച്ചതിന് പിന്നിൽ ദുരൂഹതയുയരുന്നു. സ്പിരിറ്റ് ലോബ്ബിയുടെ ഇടപെടലാണ് രണ്ട് ദിവസത്തിന് ശേഷം വാഹനം പ്രത്യക്ഷപ്പെട്ടതെന്നും തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്നും ആക്ഷേപവും ഉയർന്നു വരുന്നുണ്ട്.