ഉത്തര്‍പ്രദേശിലെ അലിഗഢില്‍ 16-കാരിയുടെ മൃതദേഹം വയലില്‍ കണ്ടെത്തി. കന്നുകാലികൾക്ക് പുല്ല് പറിക്കാന്‍ പോയ പെണ്‍കുട്ടിയെ ഇന്നലെ മുതല്‍ കാണാന്‍ ഇല്ലായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടിയുടെ മൃതദേഹം വയലിൽ കണ്ടെത്തിയത്. പുല്ല് പറിക്കാൻ പോയ പെൺകുട്ടിയെ വൈകുന്നേരമായിട്ടും കാണതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. കഴുത്ത് ഞെരിച്ചുള്ള മരണമാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.