കൊച്ചി: ഇ-ചലാന്‍ സാങ്കേതിക വിദ്യയില്‍ ചുവടുവച്ച് മോട്ടോര്‍ വാഹന വകുപ്പ്. വാഹന പരിശോധനാ സമയത്ത് കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്നതിനോടൊപ്പം വിശദ വിവരങ്ങള്‍ ലഭ്യമാക്കുക കൂടിയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വാഹന പരിശോധനയ്ക്ക് കണ്ടെത്തുന്ന നിയമ ലംഘനങ്ങൾ അപ്പോൾ താനെ ഡിജിറ്റലായി രജിസ്റ്റർ ചെയ്യപ്പെടും. 

നേരത്തെ സമാനമായ നിയമ ലംഘനം നടത്തിയവരെ പിഴ ഇരട്ടി ആക്കുമെന്ന് പോലീസ് പറഞ്ഞു. ആൻഡ്രോയിഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനം എറണാകുളം ജില്ലയിലാണ് ആരംഭിച്ചത്. ഈ സംവിധാനം സംസ്ഥാന വ്യാപകമാക്കും എന്നും പോലീസ് പറഞ്ഞു.