ലോക്ഡൗൺ മാറി മറ്റ് സ്ഥാപനങ്ങൾ തുറക്കുന്നതു പോലെ തന്നെ മദ്യശാലകളും തുറക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. നല്ല പശ്ചാത്തല സൗകര്യത്തോടെ മദ്യവിൽപന നടത്താൻ ശ്രമിക്കും. ചില ദിവസങ്ങളിൽ തുറക്കാമെന്ന നിലപാട് മദ്യവിൽപനയുടെ കാര്യത്തിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.