മുട്ടിലിലെ ഈട്ടിക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ വയനാട്ടിൽ മുഴുവൻ മരംമുറി നടന്നെന്ന് വരുത്തിത്തീർക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോപണം. ഇതിനായി കർഷകരുടെ ജന്മഭൂമികളിൽ നിന്ന് നിയമാനുസൃതം നടന്ന മരംമുറിയേക്കുറിച്ചും ഒരുവിഭാ​ഗം വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അന്വേഷണം തുടങ്ങിയിരുന്നു. പലയിടത്തും വർഷങ്ങൾക്ക് മുമ്പ് നടന്ന മരംമുറിയേക്കുറിച്ചുപോലും ഇത്തരത്തിൽ അന്വേഷണം നടന്നു.