മരം മുറി വിവാദത്തിൽ കാനത്തിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മടിയിൽ കനമുള്ളതിനാലാണ് കാനം മാധ്യമങ്ങളിൽ നിന്ന് ഒളിച്ചോടിയത്. മുട്ടിലിലെ കൊള്ള മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഉത്തരവാദിയെങ്കിൽ നടപടിയെടുക്കണം. നടപടി വൈകുന്നതിന് പിന്നിൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണെന്നും മുരളീധരൻ ആരോപിച്ചു.