റവന്യു പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ അനുവദിച്ച് റവന്യു ഉത്തരവ് അഴിമതിക്ക് വഴിയൊരുക്കുമെന്ന് വനം വകുപ്പിന് ബോധ്യമുണ്ടായിരുന്നു എന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ വെളിപ്പെടുത്തല്‍. വനം വകുപ്പിന്റെ മരം മുറിക്കല്‍ നിലപാടിന് വിരുദ്ധമായ ഉത്തരവായതിനാല്‍ ഇത് നടപ്പാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിരുന്നില്ല എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. 

വിവാദ ഉത്തരവിന് വിരുദ്ധമായി വനം നിയമപ്രകാരം നടപടി എടുക്കാനായിരുന്നു നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ വനം, റവന്യു വകുപ്പുകള്‍ ഭരിച്ച സി.പി.ഐ. മന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് ശശീന്ദ്രന്റെ മറുപടി. അതേസമയം, കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.