മയക്കുമരുന്ന് ഗുളികകളും കഞ്ചാവുമായി നെയ്യാറ്റിൻകരയിൽ യുവാവിനെ എക്സൈസ് സംഘം പിടികൂടി. നരുവാമൂട് സ്വദേശി മുട്ടായി അനുവാണ് പിടിയിലായത്. 1.4 കിലോ ​ഗ്രാം കഞ്ചാവും 25 നൈട്രാ സെപാം ​ഗുളികകളുമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നിരവധി കേസുകളിലെ പ്രതിയാണ് അനു. മയക്കുമരുന്ന് ​ഗുളികകൾ മിഠായി എന്ന രഹസ്യ കോഡുപയോ​ഗിച്ച് കച്ചവടം നടത്തുന്നതാണ് പ്രതിയുടെ രീതി. അങ്ങനെയാണ് അനുവിന് മയക്കുമരുന്ന് ഉപഭോക്താക്കൾക്കിടയിൽ മുട്ടായി അനു എന്ന പേരുവന്നത്.