മലപ്പുറം ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായ ഇടങ്ങളിൽ കർശന നടപടിയുമായി മുസ്ലിം ലീഗ്. ഒരു മുനിസിപ്പൽ കമ്മറ്റിയും രണ്ടു പഞ്ചായത്ത് കമ്മറ്റികളും പിരിച്ചു വിട്ടു.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരുവാരകുണ്ട്, മമ്പാട്, പുളിക്കൽ, വെട്ടം എന്നി പഞ്ചായത്തുകളിൽ മുസ്ലിം ലീഗ് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരുന്നു.
സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി കമ്മറ്റികൾക്കെതിരെയും നടപടി ഉണ്ടായേക്കും.