പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി മുസ്ലിംലീഗ് അടിയന്തര യോഗം ചേരുന്നു.  

പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ. മജീദ്, സാദിഖ് അലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. 

ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായ വാര്‍ത്ത പുറത്തു വന്ന ഉടന്‍തന്നെ നേതാക്കള്‍ മുസ്ലിം ലീഗ് ഓഫീസിലേക്ക് എത്തുകയും യോഗം ചേരുകയുമായിരുന്നു. ഈ യോഗത്തിന് ശേഷമായിരിക്കും വിഷയത്തില്‍ ലീഗ് നയം വ്യക്തമാക്കുക.