കോഴിക്കോട്: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദ്ദേശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി കെ.എം.സി.സി നേതാവിനെതിരെ പോലീസ് കള്ളക്കേസ് എടുത്തുവെന്ന് മുസ്ലീംലീഗ്. ദുബായില്‍ നിന്നെത്തിയ കെ.പി മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.

മാര്‍ച്ച് 18നാണ് മുഹമ്മദ് കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞുവെന്നും മുഹമ്മദ് പറഞ്ഞു. അതിന് ശേഷം വീട്ടുമുറ്റത്ത് നടത്തിയ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് മേല്‍നോട്ടം വഹിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തതെന്ന് മുഹമ്മദ് പറയുന്നു. പോലീസ് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്നും നടപടി പിന്‍വലിക്കണമെന്നും എം.കെ മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു.