വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനം എന്തു കൊണ്ടും ഉചിതമാണെന്ന് മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. സ്‌കൂളുകള്‍ ദീര്‍ഘകാലം അടച്ചിടുന്നത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും മാനസിക സംഘര്‍ഷമുണ്ടാക്കുന്നു. പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സാമൂഹ്യവത്കണത്തില്‍ വലിയ നഷ്ടമുണ്ടാകുന്നു. എന്നാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ ഈ പ്രക്രിയയില്‍ നേരത്തെ തന്നെ പങ്കാളികളാണെന്നാണ് ഫേസ്ബുക്കില്‍ പങ്കു വെച്ച വീഡിയോയില്‍ അദ്ദേഹം പറയുന്നത്. 

സ്‌കൂള്‍ അധികൃതരും സര്‍ക്കാരും അനുയോജ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മുരളി നിര്‍ദ്ദേശിക്കുന്നുണ്ട്.