കോട്ടയം-ആലപ്പുഴ ജലപാതയിലെ ചരക്ക് വള്ളങ്ങൾക്ക് വഴികാട്ടിയായിരുന്ന മൺറോ വിളക്ക് വീണ്ടും മിഴി തുറക്കുന്നു. പഴുക്കാനിലം  കായലിനോട് ചേർന്ന തുരുത്തിൽ കാലങ്ങളായ് തുരുമ്പു പിടിച്ചു കിടന്ന വിളക്കുമരം അടുത്തിടെയാണ് നവീകരിച്ചത്.

കേണൽ മൺറോയുടെ സ്മരണയ്ക്കായി ദിവാൻ ടി. മാധവറാവുവിന്റെ കാലത്താണ് പഴുക്കാനിലം കായലിൽ വിളക്കുമരം സ്ഥാപിച്ചത്. കരവഴിയുള്ള ​ഗതാ​ഗതം സാധ്യമായപ്പോൾ വിളക്കുമരം വിസ്മൃതിയിലാവുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇൻലാൻഡ് വാട്ടർ വേയ്സ് അതോറിറ്റിയാണ് വിളക്കുമരം നവീകരിച്ചത്.