യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന എം.എം. ഹസന്റെ പ്രസ്താവന തിരുത്തി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലൈഫ് മിഷന്‍ പദ്ധതി തുടരുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ഇടപാടിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു.
"ലൈഫ് മിഷനേക്കുറിച്ച് ഞങ്ങൾക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ലൈഫ് മിഷൻ ഒരിക്കലും പിരിച്ചുവിടേണ്ടതല്ല. കാരണം ഈ രാജ്യത്ത് പതിനായിരക്കണക്കായ പട്ടിണിപ്പാവങ്ങൾ കൂരായില്ലാത്തവരായുണ്ട്. അവർക്കുള്ള ഭവന പദ്ധതി നടപ്പാക്കിയത് ഞങ്ങളാണ്."
നാളെ യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ ആ പദ്ധതി ത്വരിതഗതിയിൽ മുന്നോട്ടുകൊണ്ടുപോവുകയും വീടില്ലാത്ത ഒരാൾ പോലും ഉണ്ടാവില്ല എന്ന സ്ഥിതിയിലേക്ക് സംസ്ഥാനത്തെ എത്തിക്കുകയും ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.