ഇടുക്കി: ഇടുക്കിയിൽ മഴ കുറഞ്ഞു. എന്നാൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് അടുക്കുകയാണ്. സെക്കന്റിൽ 5,000 ഘനയടിക്ക് മുകളിലാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്. തമിഴ്നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. രാത്രിയിൽ വെള്ളം കയറുന്നതാണ് ഭീഷണിയെന്ന് നാട്ടുകാർ പറയുന്നു. ജില്ലയിൽ ആകെ 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്.