പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ മുഈൻ അലി ‌തങ്ങളുടെ വിവാദ പ്രസ്താവയിൽ നടപടിയെടുക്കാൻ മുസ്ലീം ലീഗ് നേതൃയോഗം നാളെ. പാണക്കാട് കുടുംബത്തിലും പാർട്ടിക്കുള്ളിലും ചർച്ച നടത്തിയ ശേഷം പ്രതികരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ആരോപണത്തോട് പ്രതികരിക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടിയും വിസമ്മതിച്ചു.