ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഒന്നരവയസുകാരി ഇഫ്രാ മറിയത്തിന്റെ ചികിത്സയ്ക്കു വേണ്ടി ഒരുമിച്ചിരിക്കുകയാണ് എറണാകുളത്തെ കുമ്പളം എന്ന കൊച്ചു​ഗ്രാമം. ഇതിനായി സ്വീകരിച്ചതാകട്ടെ വളരെ വ്യത്യസ്തമായ ഒരു മാർ​ഗവും. മഹാമൃത്യുഞ്ജയ ഹോമത്തിലൂടെ സമാഹരിച്ച തുകയാണ് ഇഫ്രയ്ക്ക് പിരിച്ചുനൽകിയത്.