നിറം മങ്ങാത്ത ഓര്‍മ്മകളുടെ പേരാണ് എം.പി. വീരേന്ദ്രകുമാര്‍. എപ്പോഴും സമൂഹത്തിനൊപ്പം മാത്രം കഴിയാനാഗ്രഹിച്ച അദ്ദേഹത്തിന്റെ 85-ാം പിറന്നാളാണ് ഇന്ന്. ഊഷ്മളമായ ഓര്‍മ്മകളിലൂടെ അനശ്വരനാവുകയാണ് എം.പി. വീരേന്ദ്രകുമാര്‍. 

എത്ര എണ്ണിയാലും തീരാത്ത എട്ടര പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍.. നിസ്സഹായരായ മനുഷ്യരുടെ പ്രതീക്ഷ, അഗ്നിയായി നില്‍ക്കാന്‍ ധൈര്യം, പൊരുതാന്‍ കരുത്ത്, ആ വിരലുകള്‍ കണ്ണുനീര്‍ മായ്ച്ചു... ഇത് വീരേന്ദ്രകുമാര്‍ ഇല്ലാത്ത പിറന്നാള്‍.