സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്ന് മമ്മൂട്ടി. തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് എന്റെ ഏറ്റവും വലിയ രാഷ്ട്രീയമെന്നും മമ്മൂട്ടി പറഞ്ഞു.

കോവിഡിന് ശേഷം റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ദിപ്രീസ്റ്റിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മെഗാസ്റ്റാര്‍ മനസ് തുറന്നത്.