തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ അനുമതി ലഭിക്കാതിനെ തുടര്‍ന്ന് പിന്‍വലിച്ചു. മെയ് 21 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം തീരുമാനം എടുത്തിരുന്നു.

ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങ് നടത്തുവാൻ ചെയർമാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഭരണ സമിതി അംഗങ്ങളോ അഡ്മിനിസ്ട്രേറ്ററോ ഈ കാര്യം അറിഞ്ഞിരുന്നില്ല. സർക്കാരിന്റെ അനുമതി വാങ്ങാത്തതിനാൽ തീരുമാനത്തിനെതിരെ സർക്കാരിൽനിന്നും രൂക്ഷ വിമർശനം ഉയർന്നതോടെയാണ് തീരുമാനം പിൻവലിച്ചത്.