ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് ആയിരക്കണക്കിന് പേര്‍ അഭയാര്‍ഥികളായതായി റിപ്പോര്‍ട്ട്. കോംഗോയിലെ മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചാണ് ഗോമ നഗരത്തില്‍നിന്ന് ആയിരങ്ങള്‍ പ്രാണരക്ഷാര്‍ഥം പലായനം ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.