സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറില്‍ കുടുങ്ങിയ ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ മതപുരോഹിതന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ സ്വദേശി മുഹമ്മദ് അസ്ലം മൗലവി, കാഞ്ഞിരപ്പിള്ളി പാലക്കല്‍ വീട്ടില്‍ ബിജലി  മുഹമ്മദ് എന്നിവരെയാണ് ആലുവ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രാജീവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.