സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്യതാ പരീക്ഷ നടക്കുന്ന ക്ലാസ് മുറിയ്ക്ക് പുറത്ത് ഞങ്ങൾ ഒരു കുറുമ്പത്തിയെ കണ്ടു. അമ്മ പരീക്ഷയ്ക്ക് കയറിയതു മുതൽ ഒൻപതാം ക്ലാസുകാരിയായ ചേച്ചിയെ വട്ടം ചുറ്റിച്ച ആറുമാസക്കാരി.