രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ മൃതദേഹം ഏറ്റുവാങ്ങി. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യേഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. 

നാട്ടുകാര്‍ സ്‌നേഹത്തോടെ അക്കു എന്ന് വിളിക്കുന്ന വൈശാഖ് അഞ്ച് വര്‍ഷം മുമ്പാണ് സൈന്യത്തിന്റെ ഭാഗമായത്. ജോലിക്കിടയിലും നാട്ടിലെ സേവനപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു വൈശാഖ്.നാലു ദിവസം മുന്‍പ് ഭീകരരുമായുണ്ടായ ആക്രമണത്തില്‍ വൈശാഖ് ഉള്‍പ്പെടെ 5 പേരാണ് വീരമൃത്യു വരിച്ചത്.