തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട. ചരക്ക് ലോറിയില്‍ കടത്തിയ 250 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. കൊലക്കേസ് പ്രതി അടക്കമുള്ളവരാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 

കഞ്ചാവ് കടത്തലിനിടെ ഇന്നലെ പേയാട് നിന്ന് പിടിയിലായവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തിയത്. ആക്കുളം വഴി വന്ന ചരക്ക് ലോറിയില്‍ നിന്നാണ് കഞ്ചാവ് കെട്ടുകള്‍ കണ്ടെത്തിയത്.