കോവിഡിന്റെ പശ്ചാത്തലത്തില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത് ആയിരത്തോളം തടവുകാര്‍. അഭയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളും പരോളിലിറങ്ങി. എന്നാല്‍ സ്വാധീനവും സാമ്പത്തികവുമില്ലാത്ത നിരവധി തടവുകാരാണ് കോവിഡ് ആനുകൂല്യത്തിലും പുറത്തിറങ്ങാന്‍ കഴിയാതെ തടവറയില്‍ കഴിയുന്നത്.