തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ കൂടുതല്‍ മുന്‍കരുതലെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഓട്ടോ ഡ്രൈവറുടെ സമ്പര്‍ക്ക പട്ടിക ക്ലേശകരമാണ്. നഗരത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യാത്രക്കാരുമായി ഇയാള്‍ എത്തിയിട്ടുണ്ട്. കരമന, ആനയറ, വട്ടിയൂര്‍ക്കാവ്, തിരുമല, പൂജപ്പുര, കുളത്തറ, പാല്‍ക്കുളങ്ങര, സ്റ്റാച്യു, വഞ്ചിയൂര്‍, തമ്പാനൂര്‍, പേരൂര്‍ക്കട, അമ്പലമുക്ക് തുടങ്ങി നിരവധി സ്ഥലങ്ങളിലേയ്ക്ക് ഇദ്ദേഹം പോയിട്ടുണ്ട്.

രോഗലക്ഷണങ്ങള്‍ തുടങ്ങുന്ന ദിവസം വരെ ഇദ്ദേഹം ഓട്ടോറിക്ഷ ഓടിച്ചിരുന്നു.  ഇയാളുടെ ഓട്ടോറിക്ഷയില്‍ കയറിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൂര്‍ണമായും ലഭിച്ചിട്ടില്ല. നാളെ കോര്‍പ്പറേഷന്‍ യോഗവും എം.എല്‍.എമാരുടെ യോഗവും വിളിക്കും. പോലീസുമായി ഏറ്റുമുട്ടി സമരം ചെയ്യുന്ന രീതി അനുവദിക്കാനാകില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.