മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഇരട്ടക്കുട്ടികള്‍ മരിക്കുന്നത് ആദ്യമായല്ല എന്നും തങ്ങളുടെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചത് ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണമാണ് എന്നും പരാതിയുമായി ദമ്പതിമാര്‍. കോവിഡ് ചികിത്സയിലിരിക്കവേ തന്റെ ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ചത് ആരോഗ്യവകുപ്പിന്റെ അനാസ്ഥകാരണമാണെന്ന് തീര്‍ത്തു പറയുകയാണ് മലപ്പുറം വള്ളിക്കുന്ന് ഗ്രേസ് വീട്ടില്‍ മീനു ദാസ്.