കൊച്ചി: മരട് ഫ്‌ളാറ്റ് കേസില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ദേവസിയുടെ ഇടപെടല്‍ വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. നിയമലംഘനം നടത്തിയ ഫ്‌ളാറ്റ് സമുച്ഛയത്തിന് നോട്ടീസ് അയച്ചതിന്റെ തൊട്ടടുത്ത ദിവസം തദ്ദേശഭരണവകുപ്പ് മന്ത്രിയോട് മരടിനെ CRZ രണ്ടിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട ദേവസിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് തീരുമാനത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.