സദാചാര പോലീസ് ചമഞ്ഞ് കണ്ണൂരില്‍ വിദ്യാര്‍ഥിക്ക് നേരെ മര്‍ദ്ദനം. പാനൂര്‍ മുത്താരപീടികയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെയാണ് മര്‍ദ്ദനമുണ്ടായത്. പെണ്‍കുട്ടിയുടെ കൂടെ നടന്നു എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറാണ് മര്‍ദ്ദിച്ചത്. വിദ്യാര്‍ഥിയുടെ പിതാവ് ഇന്നലെ തന്നെ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി മുത്താരപീടികയില്‍ ഓട്ടോ ഓടിക്കുന്ന ജിനീഷാണ് എന്ന് വ്യക്തമായത്.