മൂന്നാർ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ട ഒൻപത് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 57 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി ദേവികുളം സബ് കളക്ടർ അറിയിച്ചു. മരണസംഖ്യ ഇനിയും കൂടാനിടയുണ്ട്. അപകടത്തിൽപെട്ട 12 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ നാലുപേരെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണ്.